പറയാതെ വയ്യ
നമ്മുടെ നാട്ടില്‍ അതായത് പരണിയം പ്റദേശത്ത ചില പള്ളികളുണ്ട് ഒന്ന് സി എസ് ഐ വിഭാഗത്തിലുള്ളതും മറ്റേത്കത്തോലിക്ക വിഭാഗത്തിലുള്ളതും.സി എസ് ഐ വിഭാഗത്തില്‍ പെട്ട പളളിക്കാകട്ട ഓരോ മണിക്കൂറിലും വിശ്വാസികളെ ശല്യപ്പെടുത്താതെ ഉറക്കം വരില്ല ആളുകള്‍ക്ക് സമയം നോക്കാന്‍ വേറെ മാര്‍ഗ്ഗമൊന്നും ഇല്ല എന്ന് തെറ്റിദ്ധരിച്ചോ എന്തോ അവര്‍ സമയം ഇങ്ങനെ അറിയിച്ചുകൊണ്ടേഇരിക്കുംഒരുഘടികാരത്തിലൂടെ ഒരു മണിയാകുമ്പോള്‍ ഒരു തവണ രണ്ട് മണിയാകുമ്പോള്‍ രണ്ട് തവണ എന്നിങ്ങനെ.......ഒപ്പം ഒരുദൈവവചനവും ഉണ്ടാകുംഉദ്ദേശം എന്തായാലും ,പൊലീസ് ലോക്കപ്പില്‍ അര്‍ദ്ദരാത്രിയില്‍ പ്റതിയെ ഉറങ്ങാനനുവദിക്കാതെ ഇടയ്ക്കിടയ്ക്ക് ശല്യം ചെയ്യുന്ന പൊലീസുകാരന്‍ടെ അവസ്ഥയായാണ് ഇത് സാധാരണ ജനത്തിന് അനുഭവപ്പെടുന്നത്. ദൈവവചനം കേള്‍ക്കുന്നതിനുപകരം അതിനേയും അത് മൈക്കിലൂടെ പറയുന്നവനേയുംമനസ്സില്‍ പ് രാകുകയാണ് ജനം ചെയ്യുന്നത്.
കത്തോലിക്കരാകട്ടെ വെളുപ്പിന് അഞ്ചുമണിക്കുതന്നെ കാതുപൊട്ടുന്ന ഒച്ചയില്‍ കോളാമ്പി ഉപയോഗിച്ചില്ലേല്‍ അവര്‍ക്ക് ഉറക്കം വരില്ല.എല്ലാ ദിവസവും പുലര്‍ച്ചെ 5 മണിക്കുള്ള ആരാധനയുടെ പേരിലാണ് ഈ കോലാഹലം.
നിങ്ങള്‍ക്ക് സമാധാനം എന്നുപറഞ്ഞ യേശുകൃസ്തുവിന്‍ടെ ശിഷ്യരുടെ സമാധാനം കെടുത്തുകയാണ് ഇരുകൂട്ടരും.നിങ്ങള്‍ അറയില്‍ കയറി വാതില്‍ അടച്ച് പ്റാര്‍ത്ഥിക്കണമെന്നുപറഞ്ഞ യേശുകൃസ്തുവിന്‍ടെ ശിഷ്യര്‍ മൈക്കുംകെട്ടിവച്ച് സമയത്തും അസമയത്തും സമാധാനം പ്റഘോഷിക്കുന്നു സഭകളുടെ ഈ പോക്ക് എങ്ങോട്ടാണ്? ഒരുപിടിയുമില്ല
No comments:
Post a Comment